India

ഹജ്ജ് സബ്സിഡി കേന്ദ്രം നിര്‍ത്തി

ടിഎന്‍എല്‍ ബ്യൂറോ

Photo Courtesy: hajcommittee

ന്യൂഡല്‍ഹി : ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹജ്ജിനു പോകാന്‍ കപ്പലിലും സൗകര്യം ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2018നകം സബ്സിഡി നിര്‍ത്തലാക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഹജ്ജ് സബ്സിഡിക്കായി നീക്കി വെയ്ക്കുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വിനിയോഗിക്കും. കഴിഞ്ഞ വര്‍ഷം 450 കോടിയോളം രൂപയാണ് സബ്സിഡിക്കായി നീക്കിവെച്ചത്. സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര തീരുമാനം 1.70ലക്ഷം തീര്‍ഥാടകരെ ബാധിക്കും. കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം പതിനായിരത്തിലധികം പേരാണ് ഹജ്ജിനു പോകുന്നത്.

Photo Courtesy: hajcommittee

ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡിയാണ്ഹജ്ജ് സബ്സിഡി എന്ന് പൊതുവേ അറിയപ്പെടുന്നത്. 1974ല്‍ ഇന്ദിരാഗാന്ധിയാണ്‌സബ്സിഡി തുടങ്ങിയത്