India

താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍

ടിഎന്‍എല്‍ ബ്യൂറോ

Photo Courtesy: uptourism

ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം.

രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്‌. 40 രൂപ പുരാവസ്തു വകുപ്പിന് ലഭിക്കും.

വിദേശികള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്‌. പുരാവസ്തു വകുപ്പും ആഗ്ര വികസന അതോറിറ്റിയും തത്തുല്യമായി വീതിക്കും. ഇത് 1100 രൂപയാക്കി 600 രൂപ വേണമെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പക്ഷം.

രണ്ടു ദിവസം മുന്‍പാണ് തീരുമാനം അറിയിച്ചതെന്നും വിജ്ഞാപനത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ തലവന്‍ ഡോ. ഭുവന്‍ വിക്രം സിംഗ് പറഞ്ഞു. അടിക്കടി നിരക്ക് കൂട്ടുന്നതല്ലാതെ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലന്നു ആഗ്രാ ടൂറിസം ഗില്‍ഡ് സെക്രട്ടറി രാജീവ് സക്സേന പ്രതികരിച്ചു