Food

ബുദ്ധന്‍റെ നാട്ടിലെ രുചിക്കൂട്ടുകള്‍

യാത്രയും ഭക്ഷണവും ആളുകള്‍ക്ക്  പൊതുവേ ഇഷ്ട്മുള്ള കാര്യങ്ങളാണ്.  ഇത് രണ്ടും ഒന്നിച്ചായാലോ.? അടിപൊളിയാവും. അല്‍പ്പം രുചികള്‍തേടി ബുദ്ധന്‍റെ നാട്ടിലേക്ക് പോവാം. തെരുവുകളിലെ പെട്ടിക്കടകളും ചായക്കടകളും ബജിക്കടകളും ഭക്ഷണപ്രിയരുടെ ഇഷ്ട് ഇടങ്ങളാണ്. വിനോദയാത്രികരെ കൂടുതലും ആകര്‍ഷിക്കുന്നത് ഇത്തരം കടകള്‍ തന്നെ.

പറ്റ്ന റെയില്‍വേ സ്റ്റേഷന്‍   pic: bstdc.bih.nic.in

പറ്റ്ന റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തുടങ്ങും രുചിയുടെയും മണത്തിന്‍റെയും തെരുവുകള്‍. കുറഞ്ഞ ചിലവില്‍ ധാരാളം ഭക്ഷണം കഴിക്കാം. രുചിയാര്‍ന്ന വ്യത്യസ്ത മാംസ, മാംസേതര ആഹാരം ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

ലിട്ടി ചോഖ

ബിഹാറിലെ ദേശീയ ഭക്ഷണമാണ് ലിട്ടി ചോഖ  പാവങ്ങളുടെ ആഹാരം എന്നാണു ഇത് അറിയപ്പെടുന്നത്. ഗോതമ്പ് മാവില്‍ ഗരം മസാല ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണിത്. ലിട്ടി ചോഖയുടെ മണമുള്ളതാണ് ബിഹാറിലെ തെരുവുകള്‍.

ലിട്ടി ചോഖ

പറ്റ്ന ചാട്ട് എന്നറിയപ്പെടുന്ന ആഹാരമാണ് ചട്പട പറ്റ്ന ചാട്ട് മധുരവും പുളിയും എരുവും കൂടിച്ചേര്‍ന്ന രുചിയാണിതിനു. ടിക്കി ചാട്ട്, സമോസ ചാട്ട്, പപ്ടി ചാട്ട് തുടങ്ങിയ ഇനങ്ങളില്‍ ലഭ്യമാണ്. ചപ്പാത്തി, പറാത്ത, റൊട്ടി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റുന്ന ബിഹാറിന്‍റെ നാടന്‍ സസ്യരുചിയാണ് ചന്ന ഗുക്നി. വെളുത്ത നിറത്തിലുള്ള പീസ്‌ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.

ചട്പട പറ്റ്ന ചാട്ട്

മധുര പലഹാരങ്ങള്‍

മധുരക്കൊതിയില്ലാത്തവര്‍ വിരളമായിരിക്കും. വ്യത്യസ്ത പലഹാരങ്ങള്‍കൊണ്ടു പറ്റ്നയിലെ തെരുവുകള്‍ മധുരക്കൊതിയരെ കാത്തിരിക്കുന്നു. അനരസ, ബെല്‍ഗ്രമി, മോട്ടിചൂര്‍ കാ ലഡ്ഡു, കേസരിയ പേട, ഖാജ, പര്‍വല്‍ കാമിതായ്, തില്‍കട്ട് തുടങ്ങി മധുരരസം യാത്രികരെ കൊതിപ്പിച്ചു കളയും.

മാംസ വിഭവങ്ങള്‍

ചിക്കനും ബീഫും മട്ടനും കുറഞ്ഞ ചിലവില്‍ പറ്റ്നയിലെ തെരുവുകളില്‍നിന്നു മതിയാവോളം കഴിക്കാം. കബാബ് ഇനങ്ങളാണ് കൂടുതലും ലഭിക്കുക. ഒരു പ്ലേറ്റ് കബാബിനും മൂന്നു ചപ്പാത്തിക്കും 50 രൂപ മാത്രം. പോക്കറ്റും കാലിയാവില്ല വയറു നിറയുകയും ചെയ്യും. വേറെന്തു വേണം ഭക്ഷണപ്രിയര്‍ക്ക്. മത്സ്യ വിഭവങ്ങളും സുലഭമായി ലഭിക്കും. പുഴ മത്സ്യങ്ങള്‍ മാത്രേ കിട്ടു. കൂടെ ചോറും കഴിക്കാം.

കബാബ്

ഓരോ വിഭവങ്ങള്‍ക്കും ഓരോ തെരുവുകളാണിവിടെ. നവംബര്‍ മാസം പോവുകയാണെങ്കില്‍ നല്ല പേരക്കയും തിന്നാം. പറ്റ്നയില്‍ നിന്ന് മൂന്നു മണിക്കൂര്‍ റെയില്‍ മാര്‍ഗം സഞ്ചരിച്ചാല്‍ ബുദ്ധന്‍റെ ഗയയിലെത്താം. ബുദ്ധന്‍റെ ക്ഷേത്രവും കണ്ട് ബോധീവൃക്ഷത്തണലില്‍ അല്‍പ്പമിരുന്ന് മടങ്ങാം.