News

ഒഴിവാക്കൂ ഈ അഞ്ച് മെക്സിക്കന്‍ നഗരങ്ങളെ : ഉപദേശവുമായി അമേരിക്ക

വെബ്ഡെസ്ക്

Sinaloa, Mexico

മെക്സിക്കോ കാണാന്‍ പോകുന്നവര്‍ ഈ അഞ്ചു നഗരങ്ങള്‍ ഒഴിവാക്കുക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെതാണ് ഉപദേശം. ഇവിടങ്ങളില്‍ പെരുകുന്ന കുറ്റകൃത്യങ്ങളും ഗുണ്ടാ വിളയാട്ടങ്ങളുമാണ് അമേരിക്കന്‍ നിര്‍ദ്ദേശത്തിന് പിന്നില്‍.
കൊലിമ , മിചോക്കാന്‍ , സിനലോവ , തമാലിപാസ്, ഗ്യുരേരോ എന്നീ നഗരങ്ങള്‍ ഒഴിവാക്കാനാണ് സഞ്ചാരികള്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ആഭ്യന്തര സംഘര്‍ഷം ശക്തമായ സിറിയ , അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ വിലക്കിന് സമാനമായ മുന്നറിയിപ്പാണ് ഇപ്പോള്‍ അമേരിക്ക നല്‍കിയിരുന്നത്.

ഒരിക്കല്‍ ഹോളിവുഡ് സിനിമകളുടെ ചിത്രീകരണ സ്ഥലമായിരുന്ന ഗ്യുരേരോ ഇന്ന് അധോലോക സംഘങ്ങളുടെ വിളനിലമാണ് . ഇവര്‍ റോഡ്‌ തടസപ്പെടുത്തുന്നതും സഞ്ചാരികളെ ഉപദ്രവിക്കുന്നതും പതിവാണ്.

Tamaulipas, Mexico

നരഹത്യ , തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നിവയുടെ കേന്ദ്രമായി മെക്സിക്കോ മാറിയെന്നു സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പിലുണ്ട് .
മയക്കുമരുന്ന് പാതകള്‍ സ്വന്തമാക്കാനുള്ള മാഫിയകളുടെ പോരിനിടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് മെക്സിക്കോയില്‍ ഇതിനകം കൊല്ലപ്പെട്ടത് .