Places to See

കണ്ണൂരിന്റെ ഹൃദയത്തിലേക്കൊരു യാത്ര; മാടായിപ്പാറ

കണ്ണൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഉടുപ്പ് മാറുന്ന 600 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ജൈവവൈവിധ്യ കലവറ.  വിവിധതരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള ഇടം.

മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത്ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹര കാഴ്ചയാണ്.

മാടായിപ്പാറ വേനല്‍ കാലത്ത് കാണാന്‍ സുന്ദരമാണ്, മഴക്കാലത്ത് അതിലേറെ മനോഹരവും. തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനല്‍കാലത്ത് പാറയിലെ പുല്ലുകള്‍ കരിഞ്ഞു തുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും.

അപൂര്‍വം സസ്യ-ജന്തുജാലങ്ങളുള്ള ഒരു കലവറ തന്നെയാണു് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികളും, 500 ഓളം തരത്തിലുള്ള മറ്റു ചെടികളും ഇവിടെ വളരുന്നു. ഇതില്‍ 24 ഇനം ഔഷധചെടികളാണ്. അപൂര്‍വ്വങ്ങളായ 92 ഇനം ചിത്രശലഭങ്ങളും 175 ഓളം പക്ഷികളും ഈ പ്രദേശത്ത് കാണപ്പെടുന്നു.

ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നതു്. അത് പണ്ട് ജൂതര്‍ പണിതതിനാല്‍ ജൂതക്കുളമെന്നും അറിയപ്പെടുന്നു. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ ഒരു കാഴ്ചയാണ്. പക്ഷെ ഞങ്ങള്‍ അവിടെ എത്തിയപ്പോ കുറച്ച് താമസിച്ച പോയതിനാല്‍ അത് ഒന്നും കാണാന്‍ ഉള്ള ഭാഗ്യം കിട്ടില്ല.പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവില്‍ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു.