News

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി ന്യു മാഹിയിൽ ‘ലോറൽ സ്വിമ്മിoഗ്‌ പൂൾ’ !

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി നീന്തൽ പരിശീലനത്തിന് അവസരമൊരുക്കിക്കൊണ്ട്
ന്യു മാഹിയിൽ ആധുനിക സൗകര്യങ്ങളോടെ ”ലോറൽ സ്വിമ്മിoഗ്‌ പൂൾ ” പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

മയ്യഴിയോട് ചേർന്നുകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ ദേശീയപാതക്കരികിൽ രണ്ടര ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ ലോറൽ ഗാർഡനോട് ചേർന്ന് ആധുനികവും കാലാനുസൃതവും വിശാലവുമായ ”ലോറൽ സ്വിമ്മിoഗ് പൂൾ ”അഥവാ ആധുനിക നീന്തൽ കുളത്തിൻറെ നിർമ്മാണം പൂർത്തിയായി .

സ്ത്രീകൾക്കായുള്ള സ്വിമ്മിoഗ്‌ പൂൾ ആയതുകൊണ്ടുതന്നെ പുറത്തുനിന്നും അകത്തേക്കുള്ള കാഴ്ച്ചകൾക്ക് അശേഷം ഇടനൽകാതെ പൂർണ്ണമായും സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് രൂപകൽപ്പന നിർവ്വഹിച്ച ഈ നീന്തൽകുളം കേരളത്തിൽത്തന്നെ ആദ്യത്തേതാണെന്നതും എടുത്തുപറയാവുന്ന പ്രത്യേകത, അരലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള സ്വിമ്മിoഗ് പൂളിലെ ജലം ദിവസേന ഫിൽറ്റർ ചെയ്യുകയും അണുവിമുക്തമാക്കിക്കൊണ്ട് ശുദ്ധീകരക്കുവാനുമുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

അഞ്ച് വയസ്സുമുതൽ 50 വയസ്സുവരെ പ്രായത്തിലുള്ള സ്ത്രീകൾക്ക് നീന്തൽ പഠിക്കാൻ അവസരം ലഭിക്കുന്ന ഇവിടെ നീന്തൽ പരിശീലി പ്പിക്കുന്നതിനായി വിദഗ്ധപരിശീലനം സിദ്ധിച്ച രണ്ട്‌ വനിതകളുടെ സേവനവും ലഭ്യമാണ് .
പ്രവാസിയും ലോറൽ ഗാർഡൻറെ മാനേജിംഗ് ഡയറക്ടറുമായ ജസ്‌ലീം മീത്തലിൻറെ പത്നി നസ്‌റീo ജസ്‌ലീം തൻറെ വീടിനോട് ചേർന്ന ലോറൽ ഗാർഡനിൽ ആധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന നിർവ്വഹിച്ച വിസ്‌തൃതമായ സ്വിമ്മിoഗ് പൂൾ നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി നീന്തൽ പരിശീലിക്കുന്നതിനായി ഒക്ടോബർ 12 മുതൽ പ്രവേശനാനുമതി നൽകിയിരിക്കുന്നു. ജലസമ്പന്നമാണ് കേരളമെങ്കിലും പുതിയ തലമുറയിൽ പെട്ട ബഹുപരിഭാഗംപേർക്കും പ്രത്യേകിച്ചും സ്ത്രീകളിൽ പലർക്കും നീന്തൽ വശമില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു സംരഭത്തിന് മുതിരാൻ നസ്‌റീo ജസ്‌ലീമിനെ പ്രേരിപ്പിച്ചത് .

എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 7 മുതൽ 8 .15 വരെയും 8 .15 മുതൽ 9 .30 വരെയും വൈകുന്നേരം 5 മുതൽ 6 .15 വരെയും മറ്റ് ദിവസങ്ങളിൽ വൈകൂന്നേരം 5 മുതൽ 6 .15 വരെയുമായി നടക്കുന്ന നീന്തൽ പരിശീലനത്തിന്റെ സമയപരിധി മൊത്തം 12 മണിക്കൂർ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനാനുമതിക്കും – നസ്രീo ജസ്‌ലീം – 9061254275 .ലോറൽ ഗാർഡൻ, ഉസ്സൻ മൊട്ട, ന്യൂമാഹി