Aviation

സമയനിഷ്ഠയില്‍ ഒന്നാമന്‍ ഗോ എയര്‍ തന്നെ

തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെ ഒന്നാമത്. ഗോ എയറിന്റെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിക്കുന്നത് (ഓണ്‍ ടൈം പെര്‍ഫോമന്‍സാണ് – ഒടിപി). ഫെബ്രുവരി മാസത്തില്‍ 86.3 ശതമാനമാണ് ഗോ എയറിന്റെ ഒടിപി.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ദിവസവും 240 ഓളം വിമാന സര്‍വീസുകളാണ് ഗോ എയറിനുളളത്. ഫെബ്രുവരിയില്‍ 10.88 ലക്ഷം പേരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്.