Aviation

ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ഷാംഗി രാജ്യാന്തര വിമാനത്താവളം

തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പൂരിലെ ഷാംഗി. 951 മില്യന്‍ ഡോളര്‍ ചെലവിലാണ് ലോകത്തെ വിസ്മയിപ്പിക്കാന്‍ പോന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുങ്ങുന്നത്. ജുവല്‍ ഷാംഗി എയര്‍പോര്‍ട്ട് എന്നാണ് ഈ പുതിയ സമുച്ചയത്തിനു പേരിട്ടിരിക്കുന്നത്. മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഹൈലൈറ്റ്. പത്തുനിലകളിലായി 137,00 ചതുരശ്രഅടിയിലാണ് വികസനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.


വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് പുതിയ പത്തുനില സമുച്ചയം. 40 മീറ്റര്‍ ഉയരത്തിലായി ഹൈ റെയിന്‍ വോര്‍ടെക്‌സ് എന്ന വെള്ളചാട്ടമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ഇതിനെ ചുറ്റിപറ്റി 280 റീട്ടെയില്‍ ഷോപ്പുകള്‍, ആഡംബരഹോട്ടലുകള്‍ എന്നിവയുമുണ്ട്. ആയിരക്കണക്കിന് മരങ്ങളും സസ്യങ്ങളും നിറഞ്ഞ നാലുനില ഫോറസ്റ്റ് വാലിയാണ് ഇതിലെ മറ്റൊരു ആകര്‍ഷണം.

ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളാണ് ഈ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏപ്രില്‍ പതിനേഴിന് തുറന്ന ഈ വിസ്മയം ലോകശ്രദ്ധ നേടുമെന്ന് തന്നെയാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.