Food

പച്ചരി കൊണ്ടുണ്ടാക്കാം സൂപ്പര്‍ വൈന്‍

വ്യത്യസ്തമായ വൈന്‍ രുചികള്‍ അന്വേഷിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന രുചികരമായ രുചിക്കൂട്ടാണിത്. പച്ചരി വൈന്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?


പച്ചരി – 3/4 കപ്പ്
പഞ്ചസാര – 1 1/4 കിലോ
യീസ്റ്റ് – 2 ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് – 2 ടേബിള്‍ സ്പൂണ്‍
കുരുവുള്ള കറുത്ത ഉണക്ക മുന്തിരിങ്ങ – 3/4 കപ്പ്
വെള്ളം – 3 കുപ്പി

തയാറാക്കുന്ന വിധം

യീസ്റ്റ് ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ ഇട്ട് അടച്ചു വെക്കുക.

പച്ചരി കഴുകി വാരി വൃത്തിയാക്കിയ ഉണക്ക മുന്തിരിയും പഞ്ചസാരയും ചെറുനാരങ്ങാ നീരും വെള്ളവും ചേര്‍ത്ത് ഒരു ഭരണിയിലാക്കി ഇളക്കിയ ശേഷം യീസ്റ്റും ചേര്‍ത്ത് അടച്ച് കെട്ടി വയ്ക്കുക. 18 ദിവസം രാവിലെയും വൈകിട്ടും ഇളക്കി വയ്ക്കുക. ശേഷം ഒരു രാത്രി മുഴുവന്‍ അനക്കാതെ വയ്ക്കണം, അതിനുശേഷം തുറന്ന് അരിച്ച് നീരു മാത്രം എടുക്കുക.