Kerala

അറ്റോയ് ആവശ്യം അംഗീകരിച്ചു: ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് സി പി എം

കേരളത്തിൽ അനാവശ്യ ഹർത്താലുകൾ നടത്തുന്നതിനെതിരെ മുന്നണികൾ. ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന സമീപനം മാറണമെന്നും മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കോടിയേരി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഹർത്താലാകാം .ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മറ്റു പാർട്ടികൾ സമന്വയത്തിലെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Procession organized by ATTOI in Thiruvananthapuram

(ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട് )