Auto

കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും.

ഇതിന് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഡെവലപ്‌മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും.

നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും.

നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.