Kerala

കേരളത്തിലേക്ക് ക്ഷണിച്ചത് അംഗീകാരം: അല്ലു അര്‍ജുന്‍

പുന്നമടക്കായല്‍ കാത്തിരുന്ന അതിഥിയായിരുന്നു അല്ലു അര്‍ജുന്‍. നിരവധി തവണ സിനിമ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയിട്ടുള്ള അല്ലു അര്‍ജുന്‍ ആദ്യമായിട്ടാണ് അതിഥിയായി ഇവിടേക്ക് എത്തുന്നത്.


അല്ലു അര്‍ജുന്‍ എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളിയോടെയാണ് താരത്തെ സ്വീകരിച്ചത്. ‘എല്ലാവര്‍ക്കും നമസ്‌ക്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍
ആരവത്തില്‍ കൈയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം.

ഹൈദരബാദില്‍ നിന്നാണ് വരുന്നത്. എങ്ങോട്ട് പോകുന്നു എന്ന് പലരും ചോദിച്ചു. കേരളത്തിലേക്ക് അതും വള്ളംകളി കാണാന്‍ എന്ന് പറഞ്ഞപ്പോള്‍ അതൊരു തെലുങ്കു താരത്തിന് കിട്ടുന്ന ബഹുമതിയാണ് എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.