Kerala

നീരജ് എത്തി നീലവസന്തം കാണാന്‍

പ്രളയം തകര്‍ത്തെറിഞ്ഞ മൂന്നാറിലേക്ക് പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ് നീരജ് എത്തി. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞി കാണുകെയന്നത് നീരജിന്റെ യാത്രാസ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. അവിടേക്കാണ് ഉള്‍ക്കരുത്തിന്റെ കരുത്തുമായി നീരജ് എത്തിയത്.


സാധാരണ സഞ്ചാരികളില്‍ നിന്ന് വിഭിന്നനാണ് നീരജ്. എട്ടാം വയസില്‍ തന്റെ സ്വപ്‌നങ്ങളെ തേടിയെത്തിയ കാന്‍സറിന് നല്‍കേണ്ടി വന്നത് ഒരു കാലായിരുന്നു. എന്നാല്‍ വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. മുന്നോട്ടുള്ള ജീവിതത്തെ ഓര്‍ത്ത് ഈ ചെറുപ്പക്കാരന്‍ പരിഭവിച്ചില്ല. തുടര്‍ന്നുള്ള ജീവിതത്തിലെ സ്വപ്‌നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികള്‍ അല്ലെന്ന് നീരജ് തെളിയിച്ചു.

യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്‌ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. സഹസഞ്ചാരികളുടെ പിന്തുണയും ഊര്‍ജവും നീരജിന് കരുത്തേകുന്നുണ്ട്.