Tech

ഏറ്റവും പുതിയ ഐഫോണുകള്‍ ബുധനാഴ്ച പുറത്തിറങ്ങും

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും പുതിയ ഐഫോണുകള്‍ വരുന്ന ബുധനാഴ്ച അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്റിന്റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഐഫോണ്‍ 8ന്റെ പിന്‍ഗാമിയായി ഐഫോണ്‍ 9, ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമിയായി ഐഫോണ്‍ എക്‌സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത.

ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോണ്‍ എസ്ഇ 2, ഐഫോണ്‍ എക്‌സ് പ്ലസ്, ഐഫോണ്‍ എക്‌സ് എസ്ഇ എന്നിവയും അന്ന് ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു. എല്ലാ മോഡലുകളിലും വയര്‍ലെസ് ചാര്‍ജിങ്, ഡിസ്‌പ്ലേ നോച്ച് സംവിധാനം, ഫെയ്‌സ് ഐഡി എന്നിവയും പ്രതീക്ഷിക്കുന്നു.