News

ടോയ് സ്‌റ്റോറി ലാന്‍ഡില്‍ പ്രവേശിക്കാം; പ്രായം പടിക്കല്‍ വെച്ച്

ഡിസ്‌നിയുടെ ടോയ് സ്റ്റോറി ലാന്‍ഡ്, കുട്ടികള്‍ക്ക് ഒരു മായാലോകമാണ്. വേറിട്ട ഒരു അനുഭവമാണ് ഈ തീം പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 20 അടി ഉയരമുള്ള ഷെരിഫ് വൂഡിയുടെ പ്രതിമയാണ് അതിഥികളെ സ്വീകരിക്കുന്നത്. ടോയ് സ്റ്റോറി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ 11 ഏക്കറോളം പരന്നു കിടക്കുന്ന തീം പാര്‍ക്ക് ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്.

സിനിമകള്‍ക്ക് ജീവന്‍ നല്‍കുന്ന ഡിസ്‌നിയുടെ പാരമ്പര്യത്തിന് തെളിവാണ് ഒര്‍ലാണ്ടോയിലാണ് സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക്. കഴിഞ്ഞ വര്‍ഷം പണ്ടോര-വേള്‍ഡ് ഓഫ് അവതാര്‍ ഫ്‌ലോറിഡയില്‍ ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം സ്റ്റാര്‍ വാര്‍സ് പ്രമേയത്തില്‍ ഡിസ്‌നിയിലും കാലിഫോര്‍ണിയയിലെ ഓരോ പാര്‍ക്കും ആരംഭിക്കും.

‘ടോയ് സ്റ്റോറി സിനിമ പോലെ മനുഷ്യര്‍ പോയി കഴിയുമ്പോള്‍ കളിപ്പാട്ടങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു. ഈ പാര്‍ക്കില്‍ ടോയ് സ്റ്റോറി സിനിമയിലെ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളേയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്’- ടോയ് സ്റ്റോറി ലാന്‍ഡ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ ഡാവെ മിനിഷേല്ലോ പറഞ്ഞു.

ഷെരിഫ് വൂഡി, ബസ്സ് ലൈറ്റിയെര്‍, ജെസീ, സ്ലിങ്കി ഡോഗ്, മിസ്റ്റര്‍ പൊട്ടറ്റോ ഹെഡ്, ഗ്രീന്‍ ആര്‍മി പാട്രോള്‍ പോലെ ആകര്‍ഷകമായ കഥാപാത്രങ്ങളെയും കാണാം. സ്ലിങ്കി ഡോഗ് ഡാഷ്, ഏലിയന്‍ സ്വിര്‍ലിംഗ് സോസേര്‍സ് തുടങ്ങിയ റൈഡുകളും പാര്‍ക്കില്‍ ഉണ്ട്. 2008-ല്‍ ഹോളിവുഡ് സ്റ്റുഡിയോസില്‍ ആരംഭിച്ച് പ്രശസ്തമായ ടോയ് സ്റ്റോറി മാനിയ റൈഡും ഇവിടെയുണ്ട്.

അതിഥികള്‍ക്ക് ഒരു മായാലോകത്ത് എത്തിയ പോലെയായിരിക്കും ഇവിടെ എത്തിയാല്‍ തോന്നുക. ഇവിടെ നിങ്ങള്‍ക്ക് ഒരു ഗ്രീന്‍ ആര്‍മി മെനിന്റെ വലിപ്പം ഉള്ളതു പോലെ തോന്നും. ഗ്രീന്‍ ആര്‍മി പെട്രോള്‍ എന്നാണ് പാര്‍ക്കില്‍ ഇവര്‍ അറിയപ്പെടുന്നത്. ഇവര്‍ പാര്‍ക്കില്‍ വരുന്ന അതിഥികളുമായി സംസാരിക്കുകയും, സല്യൂട്ട് ചെയ്യുകയും, ഗെയിം കളിക്കുകയുമൊക്കെ ചെയ്യും.

റൈഡുകളും കഥാപാത്രങ്ങള്‍ക്കും പുറമെ വൂഡീസ് ലഞ്ച്‌ബോക്‌സില്‍ ചീസ് സാന്‍ഡ്വിച്ച്, ബ്രിസ്‌കറ്റ് മെല്‍റ്റ് പോലെ ഭക്ഷണങ്ങള്‍ ലഭ്യമാണ്. റുബിക്‌സ് ക്യൂബ്, കുട്ടി ബഗ്‌സ്, സ്‌ക്രാബിള്‍ ലെറ്റര്‍, തിങ്കേര്‍ടോയ് പോലെ ക്ലാസിക് ടോയികളും കാണാം. ‘എല്ലാ തലമുറകള്‍ക്കും അനുയോജ്യമായ പാര്‍ക്കാക്കി ഇത് മാറ്റും. നിങ്ങള്‍ ചെറുപ്പത്തില്‍ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും’- മിനിഷേല്ലോ പറഞ്ഞു.

‘ഡിസ്‌നി ഇമാജിനേര്‍സും പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ടോയ് സ്റ്റോറി ലാന്‍ഡ് യാഥാര്‍ഥ്യമാക്കിയത്. വൂഡി, ബസ്സും അവരുടെ കൂട്ടുകാരുടെയും മനോഹരമായ ലോകത്തേക്ക് ആളുകളെ ഈ ടോയ് സ്റ്റോറി ലാന്‍ഡ് കൂട്ടികൊണ്ട് പോകും’- ഡിസ്‌നി പാര്‍ക്‌സ്, എക്‌സ്പീരിയന്‍സ്, കണ്‍സ്യൂമര്‍ പ്രോഡക്ട് ചെയര്‍മാന്‍ ബോബ് ചപ്പേക് പറഞ്ഞു.