News

മൂന്നാര്‍ വീണ്ടും സജീവമാകുന്നു; ഹോട്ടലുകള്‍ ബുക്കിംഗ് ആരംഭിച്ചു

പ്രളയത്തില്‍ ഒറ്റപ്പെട്ട മൂന്നാര്‍ തിരിച്ചു വരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്കിംഗ് ആരംഭിച്ചു. കുറിഞ്ഞിക്കാലം അകലെയല്ലന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ ടൂറിസം മേഖലയെന്ന് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) മുന്‍ പ്രസിഡന്റ് വിമല്‍ റോയ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
റോഡുകള്‍ തകര്‍ന്നും വൈദ്യുതി-ടെലിഫോണ്‍ ബന്ധം മുറിഞ്ഞും രണ്ടാഴ്ചയോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മൂന്നാര്‍. അടിമാലി-മൂന്നാര്‍ പാതയില്‍ നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കെ പ്രവേശനമുള്ളൂ.അടിമാലിയില്‍ നിന്ന് ആനച്ചാല്‍ വഴി മറ്റു വാഹനങ്ങള്‍ക്ക് മൂന്നാറിലെത്താം.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നു പാളങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു.

വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നതിനു മുന്നോടിയായി മൂന്നാറും സമീപ സ്ഥലങ്ങളും ടൂറിസം രംഗത്തുള്ളവര്‍ അടക്കം എല്ലാവരെയും അണിനിരത്തി ശുചീകരിച്ചതായും വിമല്‍ റോയ് പറഞ്ഞു