Special

സിദ്ധാര്‍ത്ഥ ;പ്രളയത്തിനെ അതിജീവിച്ച മണ്‍വീട്

കേരളം ഇന്ന് വരെ അനുഭവക്കാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഒരു മനുഷ്യായസിന്റെ നീക്കിയിരുപ്പായ വീടും കൃഷിയും നിലവും, സമ്പാദ്യവും തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ച്ചയാണ് പ്രളയം ബാക്കി വെച്ചത്.

pic courtesy: Gopal Shankar

എന്നാല്‍ പ്രളയത്തിലും കുലുങ്ങാതെ നിന്നൊരു വീടുണ്ട് കേരളത്തില്‍. പ്രതിസന്ധികളെ കരുത്തോടെ അതിജീവിക്കാന്‍ മണ്‍വീടുകള്‍ക്കാകുമെന്ന് സിദ്ധാര്‍ത്ഥ എന്ന മണ്‍വീട് നമ്മളെ പഠിപ്പിച്ചു.

സിദ്ധാര്‍ത്ഥ അത് വെറുമൊരു മണ്‍വീടല്ല പ്രശസ്ത ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ മെനഞ്ഞെടുത്ത ഒരായുസ്സിന്റെ സ്വപനമാണ്.

pic courtesy: Gopal Shankar

വീടിന്റെ പണി തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്നതാണ് ഒരു മഴ വരട്ടെ അപ്പോള്‍ കാണാം. പക്ഷേ മഴയല്ല പ്രളയമാണ് വന്നത്. കേരളത്തിലെ വീടുകളെ പോലെ സിദ്ധാര്‍ത്ഥും പാതിയോളം മുങ്ങി. എന്റെ രക്തം, എന്റെ വിയര്‍പ്പ്, എന്റെ കണ്ണുനീര്‍ എന്ന അടിക്കുറിപ്പോടെ പ്രളയത്തില്‍ പാതിമുങ്ങിയ സ്വന്ടം വീടിന്റെ ചിത്രം ശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ദുരിതപ്പെയ്ത്തിന് ശേഷം ശങ്കര്‍ വീണ്ടും സോഷ്യല്‍ മീഡിയയിലെത്തി പ്രളയത്തെ അതിജീവിച്ച സിദ്ധാത്ഥയുടെ ചിത്രങ്ങളുമായി

pic courtesy: Gopal Shankar

പ്രളയത്തിനുശേഷവും സിദ്ധാര്‍ത്ഥ സുരക്ഷിതമായി ആരോഗ്യത്തോടെയും ദൃഢതയോടെയും ഇരിക്കുന്നു. ഈര്‍പ്പം തങ്ങിനിന്നതിന്റെ ചില പാടുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ സിദ്ധാര്‍ത്ഥയ്ക്ക് മറ്റ് കേടുപാടുകള്‍ ഒന്നുമില്ല. നല്ലൊരു വെയില്‍ വന്നാല്‍ അതും പോകുമെന്ന് ശങ്കര്‍ പറയുന്നു. ഇനി മണ്‍വീടിന്റെ ദൃഢതയെപ്പറ്റി ആര്‍ക്കും സംശയമുണ്ടാകില്ലെന്നതാണ് ശങ്കറിന്റെ സന്തോഷം.