Kerala

പ്രളയക്കെടുതി: ആറമുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി

പ്രളയദുരന്തത്തെ തുടര്‍ന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി നടത്താന്‍ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകള്‍ ചുരുക്കും.

തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി.

ഒക്ടോബര്‍ രണ്ട് വരെ നടത്താനിരുന്ന ഈ വര്‍ഷത്തെ വഴിപാട് വള്ളസദ്യ പൂര്‍ണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങള്‍ക്കും കരക്കാര്‍ക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാര്‍ക്കുമായി പള്ളിയോട സേവാസംഘം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി