Kerala

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി എറണാകുളം ജംക്ഷനില്‍ നിന്ന് ഇന്ന് മുതല്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്ഷനിലേക്കു രാവിലെ 9നു സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

എറണാകുളം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും.

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍:

കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍:

കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയന്‍കീഴ്, മുരിക്കുംപ്പുഴ, കഴക്കൂട്ടം, കൊച്ചുവേളി