News

നായകർ മുണ്ടിൽ; വീഡിയോ ഷെയർ ചെയ്ത് ലാലിഗ

ലാലിഗ വേള്‍ഡിനെത്തിയ ടീമുകളുടെ നായകന്മാർ  മുണ്ടുടുത്ത ചിത്രവും വീഡിയോയും  വൈറൽ. കേരള ബ്ളാസ്റ്റേഴ്സ് ക്യാപ്ടൻ സന്ദേശ് ജിങ്കൻ, മെൽബൺ സിറ്റിയുടെ ലുക്ക് ബ്രട്ടൻ, ജിറോണയുടെ നായകൻ അലക്സ് ഗ്രാവൽ എന്നിവരാണ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ മുണ്ടുടുത്തത്‌. ചിത്രവും വീഡിയോയും ലാലിഗയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വരെ ഷെയര്‍ ചെയ്തിരുന്നു.


ഇന്ത്യയിലെ തന്നെ ആദ്യ അന്താരാഷ്ട്ര പ്രീ സീസണ്‍ ടൂര്‍ണമെന്റായ ലാലിഗ വേള്‍ഡിനായി കൊച്ചിയില്‍ ഇന്ന് പന്ത് തട്ടാനിറങ്ങുകയാണ് ജിറോണ എഫ്‌സി. ലാലിഗയില്‍ കഴിഞ്ഞ വര്‍ഷത്തെ 10ാം സ്ഥാനക്കാരായിരുന്ന ജിറോണ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചതോടെയാണ് ലോകശ്രദ്ധയിലേക്കെത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജിറോണയുടെ വിജയം.

കൊച്ചിയില്‍ ജിറോണ പന്ത് തട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയിലേക്കെത്തും എന്ന് ഉറപ്പാണ്. മെല്‍ബണ്‍ സിറ്റിയ്‌ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന ജിറോണയ്ക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.