Kerala

കേരളത്തില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍ ; ഇനി ഓഫര്‍ പെരുമഴ

ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചു. ‘ബി.എസ്.എന്‍.എല്‍. വിങ്‌സ്’ എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു കേരളത്തില്‍ അവതരിപ്പിച്ചു.

സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ IOS പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നും സാധിക്കുന്നതാണ്.

കണക്ഷന്‍ എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് ഒരു പത്തക്ക വെര്‍ച്യുല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍.ലിന്റെ വെബ്‌സൈറ്റ് ആയ bnsl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു.

കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവര്‍ക്കു ഒരു വര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാവുന്നതാണ്. ദേശീയ, അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുന്ന വേളകളില്‍ ഇന്ത്യയിലെ ഏതു നമ്പറിലേക്കും ലോക്കല്‍ കോള്‍ എന്ന പോലെ വിളിക്കാന്‍ സാധിക്കുന്നതാണ്.

ഏതു സേവനദാതാവിന്റയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കെല്പുള്ളതാണ് ഈ സേവനം. മൊബൈല്‍ കവറേജ് കുറവുള്ള ഇടങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് കോളുകള്‍ ചെയ്യുവാന്‍ ഉള്ള സൗകര്യവും ഇതിന്റെ വരിക്കാര്‍ക്ക് ലഭ്യമായിരിക്കും.നിലവിലുള്ള സംവിധാനങ്ങള്‍ വഴി പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ തമ്മില്‍ വിളിക്കുവാനേ സാധ്യമായിരുന്നുള്ളൂ.

ഇതില്‍ നിന്നു വ്യത്യസ്തമായി ലാന്‍ഡ്‌ഫോണ്‍ അടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ‘BSNL വിങ്‌സ്’. വിങ്‌സില്‍ നിന്ന് വിങ്‌സ് നമ്പറിലേക്കു വീഡിയോ കാളിങ് സൗകര്യവും ലഭ്യമാണ്. രാജ്യത്ത് ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനം ആദ്യമായി ലഭ്യമാക്കിയിരിക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്.

പുതിയ അതിവേഗ ഫൈബര്‍ ടു ഹോം (എഫ്.ടി.ടി.എച്ച്) ‘Fibro Combo ULD 777’, ‘Fibro Combo ULD 1277’ പ്രൊമോഷണല്‍ പ്ലാനുകള്‍ – പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കൂടി പുതിയതായി അവതരിപ്പിച്ച ‘Fibro Combo ULD 777’ പ്ലാന്‍ 50 എംബിബിഎസ് വരെയുള്ള വേഗതയില്‍ 500 ജിബി ഡാറ്റയും ‘Fibro Combo ULD 1277’ പ്ലാന്‍ 100 എംബിബിഎസ് വരെയുള്ള വേഗതയില്‍ 750 ജിബി ഡാറ്റയും നല്‍കുന്നു.

ഈ പ്ലാനുകളില്‍ പരിധിയില്ലാതെ രാജ്യത്തെ ഏതു നെറ്റ്വര്‍ക്കിലേക്കും കോളുകള്‍ വിളിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. ഡാറ്റ ഉപയോഗപരിധിക്കു ശേഷം 2 എംബിപിഎസ് വരെയുള്ള വേഗത ലഭ്യമാക്കുന്ന ഈ പ്രൊമോഷണല്‍ പ്ലാനുകളില്‍ ഓഗസ്റ്റ് 10 വരെ വരിക്കാരാവാന്‍ നിലവില്‍ സാധിക്കും.

മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് 399 പ്ലാന്‍ രാജ്യത്തെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഡേറ്റയും നല്‍കുന്നു. 30 ജിബിക്ക് ശേഷം 40 കെബിപിഎസ് പരിമിത വേഗതയില്‍ ആയിരിക്കും ഡേറ്റ ലഭ്യമാകുന്നത്.

എല്ലാ മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കും ആഡ് ഓണുകള്‍ക്കും പരിധിയില്ലാത്ത ഡാറ്റ സൗകര്യം ലഭിക്കുന്നതായിരിക്കും. നിലവിലുള്ള ഡാറ്റ പരിധിക്കു ശേഷം 40 കെബിപിഎസില്‍ നിജപ്പെടുത്തിയ വേഗത ആയിരിക്കും ലഭിക്കുക

മൊബൈല്‍ പ്രീപെയ്ഡ് ‘കേരള 446’ പ്ലാനില്‍ നിലവിലുള്ള പ്രതിദിനം 1 ജിബി ഡാറ്റയുടെ സ്ഥാനത്തു പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നതായിരിക്കും. ഈ ഓഫര്‍ ഓഗസ്റ്റ് 19 വരെ ലഭ്യമായിരിക്കും. പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പ്രതിദിനം 100 എസ്.എം.എസുകളും കൂടി ലഭ്യമാക്കുന്നതാണ് ഈ പ്ലാന്‍

പ്രീമിയം റിങ് ബാക് ടോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള 99, 118, 187 തുടങ്ങിയ മൊബൈല്‍ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളില്‍ (STV) പരിധിയില്ലാതെ സൗജന്യമായി പാട്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് 56700 എന്ന നമ്പര്‍ ഡയല്‍ ചെയ്തു കോളര്‍ ട്യൂണുകള്‍ സെറ്റ് ചെയ്യാവുന്നതാണ്.

‘BBG Combo ULD 150 GB’, ‘BBG Combo ULD 300GB’, ‘BBG Combo ULD 600 GB’- BBG Combo ULD 150 GB പ്ലാന്‍ 199 രൂപയ്ക്കു പ്രതിദിനം 5 ജിബി ഡാറ്റയും ‘BBG Combo ULD 300GB’ പ്ലാന്‍ 299 രൂപയ്ക്കു പ്രതിദിനം 10 ജിബി ഡാറ്റയും ‘BBG Combo ULD 600 GB’ 491 രൂപയ്ക്കു പ്രതിദിനം 600 ജിബി ഡാറ്റയും 20 എംബിബിഎസ് വരെയുള്ള വേഗതയില്‍ ലഭ്യമാക്കുന്നു. ഉപയോഗപരിധിക്കു ശേഷം വേഗത 1 എംബിപിഎസായി നിജപ്പെടുത്തിയിയിരിക്കുന്നു ഈ പ്ലാനുകളില്‍ രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.