News

കേരള ട്രാവൽ മാർട്ടിന് പ്രമേയം മലബാർ ടൂറിസം; പ്രതിനിധികളിൽ സർവകാല റെക്കോഡെന്ന് ടൂറിസം മന്ത്രി

കേരള  ട്രാവൽ മാർട്ടിന്റെ പത്താം പതിപ്പിന് സെപ്‌തംബർ 27ന് കൊച്ചിയിൽ തുടക്കം. മലബാർ ടൂറിസമാണ് ഇത്തവണ കെടിഎമ്മിന്റെ മുഖ്യ പ്രമേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

27നു ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാലു ദിവസത്തെ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യുക. 28 മുതൽ 30 വരെ നടക്കുന്ന ബയർ-സെല്ലർ മീറ്റാണ് മാർട്ടിലെ ശ്രദ്ധാകേന്ദ്രം.വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററാണ് ഇതിനു വേദിയാവുക. 73 വിദേശരാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
കെടിഎമ്മിന്റെ ചരിത്രത്തിലെ ഉയർന്ന പ്രാതിനിധ്യമാണ് ഇത്തവണ. 424 വിദേശ ബയർമാർ ഇതിനകം പങ്കാളിത്തം ഉറപ്പുവരുത്തി.
ടൂറിസം ഭൂപടത്തിലെ ഇടമില്ലാതിരുന്ന മലബാറിനെ വികസന വഴിയിൽ എത്തിച്ചത് ഇപ്പോഴത്തെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

 

 

 

റാണി ജോർജ്
(ടൂറിസം സെക്രട്ടറി)

കേന്ദ്ര സർക്കാർ പുതുതായി തുടങ്ങിയ ഇന്ത്യ ട്രാവൽ മാർട്ട് അടുത്ത തവണ മുതൽ കെടിഎമ്മിനോട് അനുബന്ധിച്ചുള്ള തീയതികളിൽ സംഘടിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ട്രാവൽ മാർട്ടിനെത്തുന്നവർക്കു കെടിഎമ്മിന്‌ എത്താൻ അടുത്തടുത്ത തീയതികൾ സഹായകമാകും.
കേരളത്തിന്റെ ടൂറിസം വികസനത്തിൽ പൊതു സ്വകാര്യ മേഖലയുടെ സംയുക്തശ്രമങ്ങൾക്ക് മികച്ച ഉദാഹരണമാണ് കേരള ട്രാവൽ മാർട്ട്. മലബാർ ടൂറിസത്തിനു ഇത്തവണ പ്രാമുഖ്യം നൽകും. മലബാർ ക്രൂയിസ് പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു.തലശേരി പൈതൃക പദ്ധതി അന്തിമഘട്ടത്തിലാണ്. കെടിഎമ്മിൽ ഓരോ വർഷവും ബയേഴ്‌സിന്റെയും സെല്ലേഴ്‌സിന്റെയും എണ്ണം കൂടി വരികയാണ്.

 

 

 

 

 

ഇ എം നജീബ്
(അയാട്ടോ സീനിയർ വൈസ് പ്രസിഡന്റ്)

മികച്ച സംഘാടനമാണ് കെടിഎമ്മിന്‌ ഒരുക്കിയിരിക്കുന്നത്. വിദേശ പ്രതിനിധികൾക്ക് വിമാനടിക്കറ്റിന്‌ ഒരു കോടി രൂപയാണ് നീക്കിവച്ചത്. കൊച്ചിയിലെ 5000ത്തിലേറെ ഹോട്ടൽ മുറികൾ ഹോട്ടൽ മേഖല സൗജന്യമായി നൽകിയിട്ടുണ്ട്. മലബാർ മേഖലയിൽ ടൂറിസം രംഗത്ത് നിക്ഷേപത്തിന് അവസരമൊരുക്കും.

 

 

 

 

 

 

 

Image result for babymathew somatheeram

 

 

 

ബേബി മാത്യു സോമതീരം.
( പ്രസിഡന്റ്, കെടിഎം)

ലോകോത്തര ബയർമാരും സെല്ലർമാരും ഒരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് സവിശേഷത. അവസാന ദിവസം പൊതുജനങ്ങൾക്ക് കൂടി നീക്കിവെയ്ക്കും. സർക്കാർ തരുന്ന രണ്ടു കോടിക്ക് പുറമെ മൂന്നു കോടി രൂപ കൂടി കെടിഎമ്മിന്‌ ചെലവാകും.