News

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്; ഇനി വായിക്കാതെ തന്നെ സന്ദേശങ്ങളെ നിശബ്ദമാക്കം

വാട്ട്സ്ആപ്പില്‍ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകളുടെ കുത്തൊഴുക്കാണ്. അടിക്കടിയുള്ള അപ്ഡേഷനുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളും അണിനിരക്കുന്നു. ഇപ്പോള്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്ടസ്ആപ്പ്. നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച് തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും (mute) സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം നോട്ടിഫിക്കേഷന്‍ പാനലില്‍ പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് തുല്യമാണ് മാര്‍ക്ക് ചെയ്യുന്നത്. സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാന്‍ സാധിക്കും.

ശല്യമാവുന്ന ചാറ്റ് നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കിവെക്കാനും (mute) നോട്ടിഫിക്കേഷന്‍ ബാറില്‍ അവസരമൊരുങ്ങും. ഇതിലൂടെ ഇനി ആപ്പ് തുറക്കാതെ തന്നെ ഞൊടിയിടയില്‍ സന്ദേശങ്ങള്‍ നിശബ്ദമാക്കാനും വായിച്ചതായി മാര്‍ക്ക് ചെയ്യാനും പറ്റുമെന്ന് സാരം. വാട്‌സ്ആപ്പിന്റെ 2.18.214 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.