News

തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ.

നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍

ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും.

ട്രെയിന്‍ നമ്പര്‍ 16344 മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 30 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും.

വാരാന്ത്യ എക്‌സ്പ്രസ് തീവണ്ടികള്‍

ഭാവ്‌നഗര്‍ കൊച്ചുവേളി (19260) ജൂലായ് രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ അങ്കമാലിയില്‍ 45 മിനിറ്റ് പിടിച്ചിടും. തിങ്കളാഴ്ചകളിലാണ് നിയന്ത്രണം.

ബിക്കാനിര്‍ കൊച്ചുവേളി (16311) തീവണ്ടി 45 മിനിറ്റ് അങ്കമാലിയിലും പട്ന-എറണാകുളം (16360) തീവണ്ടി 80 മിനിറ്റ് ആലുവയിലും നിര്‍ത്തിയിടും. ജൂലായ് അഞ്ച്, 12, 19 തീയതികളിലാണ് നിയന്ത്രണം.

വെരാവല്‍-തിരുവനന്തപുരം (16333) തീവണ്ടി ജൂലായ് ആറ്, 13, 20 തീയതികളില്‍ അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.

ഗാന്ധിധാം-നാഗര്‍കോവില്‍ (16335) ശനിയാഴ്ചകളില്‍ 45 മിനിറ്റോളം അങ്കമാലിയില്‍ പിടിച്ചിടും.

ഹൈദരാബാദ്-കൊച്ചുവേളി (07115) രണ്ട് മണിക്കൂര്‍ 40 മിനിറ്റ് ആലുവയിലും ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം (22634), ഓഖ എറണാകുളം (16337) 45 മിനിറ്റ് അങ്കമാലിയിലും ഞായറാഴ്ചകളില്‍ പിടിച്ചിടും.