Kerala

ആതിരപ്പിള്ളിയില്‍ സഞ്ചാരികളുടെ വന്‍തിരക്ക്

മണ്‍സൂണ്‍ ആരംഭിച്ചതോടെ കാഴ്ച്ചയുടെ വിരുന്നൊരുക്കി നിറഞ്ഞു കവിഞ്ഞൊഴുകുകയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം. മഴയില്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

മണ്‍സൂണിലെ അപകടങ്ങളെ അവഗണിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വനംവകുപ്പ് സുരക്ഷ ശക്തമാക്കി.

മഴ ശക്തമാകുന്നതിനനുസരിച്ച നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് നിര്‍മ്മിച്ച പ്രത്യേക ബാരിക്കേടിനുള്ളില്‍ നിന്ന് മാത്രമേ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുകയുള്ളൂ.