Interview

കരീറ്റയ്ക്ക് ജീവനാണ് യോഗ

ഞാന്‍ കരീറ്റ സ്വദേശം ഫിന്‍ലന്റിലാണ്. കരീറ്റയുടെ നിറഞ്ഞ ചിരിയില്‍ മനസിലാക്കാം കേരളം അവര്‍ക്ക് നല്‍കിയ സന്തോഷത്തിനെക്കുറിച്ച്.


യോഗയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കരീറ്റ പറയുന്നത്…

കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ യോഗയുമായി ചങ്ങാത്തം കൂടിയിട്ട്. യോഗയെക്കുറിച്ച് എന്നാണ് കേട്ടു തുടങ്ങിയത് കൃത്യമായി എനിക്ക ഓര്‍മ്മയില്ല. എന്നാല്‍ 38 വയസ്സില്‍ എനിക്ക ക്യാന്‍സര്‍ പിടിപ്പെട്ടു മാരകാമായ ബ്രെയിന്‍ ക്യാന്‍സറായിരുന്നു. ഡോക്ടര്‍മാര്‍ ഒരു വര്‍ഷമെന്ന് ആയുസിന് വിധിയെഴുതിയ നാളുകള്‍. ജീവിതത്തില്‍ ഏറ്റവും തകര്‍ന്ന് പോയ ദിവസങ്ങളായിരുന്നു. രോഗം ഭേദമാക്കുന്നതിന് നിരവധി വഴികളെക്കുറിച്ച് ഒരുപാട് പേരോട് അന്വേഷിച്ചു. അങ്ങനെയാണ് ആയുര്‍വേദത്തിനെക്കുറിച്ച് അറിയുന്നത്. ആയുര്‍വേദത്തിലൂടെ യോഗയെക്കുറിച്ച് അറിയുന്നത്.

യോഗ നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. എന്റെ രോഗാവസ്ഥയില്‍ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി മനസ്സിന് ബാധിച്ച വിഷാദമായിരുന്നു. യോഗ പരിശീലിക്കുന്നതിലൂടെ ആദ്യം ഞാന്‍ തരണം ചെയ്തത് വിഷാദത്തിനെയാണ്. മനസ്സിന്റെ സന്തോഷം നമ്മളില്‍ പിടിപ്പെടുന്ന പല രോഗങ്ങളേയും അകറ്റും. ആയുര്‍വേദവും യോഗയും എന്നില്‍ പിടിപ്പെട്ട അസുഖത്തിനെ അകറ്റി.


പിന്നീട് ഞാന്‍ യോഗയ്ക്കായി ജീവിതം മാറ്റി വെച്ചു. യോഗ ടീച്ചറായി. ഇന്ന് ഫിന്‍ലന്‍ഡിലും യൂറോപ്പിലും യോഗ പരിശീലിപ്പിക്കുന്നു.കൂടുതലും രോഗബാധിതരെ തന്നെയാണ് പഠിപ്പിക്കുന്നത്. എനിക്ക യോഗ പകര്‍ന്ന് നല്‍കിയ സുഖവും സന്തോഷവും അവരിലേക്കും പകര്‍ന്ന് നല്‍കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്.യോഗക്കപ്പുറം എന്ത് എന്ന ചിന്തയ്ക്ക സംഗീതമാണ് എനിക്ക് ഇഷ്ടം. കുണ്ഡലീന സംഗീതത്തിന് ഒപ്പം യോഗ ചെയ്യുന്നതാണ് കൂടുതല്‍ ഇഷ്ടം.

കേരളത്തെക്കുറിച്ച്:

ഇന്ത്യയില്‍ ഞാന്‍ ഇതിന് മുമ്പ് വന്നിട്ടുണ്ട്് ഗോവയില്‍. എന്നാല്‍ കേരള്തതില്‍ ആദ്യമായാണ്. നിരവധി സുഹൃത്തുക്കള്‍ കേരളത്തിനെക്കുറിച്ച പറയുന്നത് കേട്ടിട്ടുണ്ട്. യോഗ ടൂറിന്റെ ഭാഗമായി കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്. അമ്മന്‍ ആശ്രമത്തില്‍ വളരെ നാളുകളായി വരണമെന്ന് ആഗ്രഹിക്കുന്നണ്ടായിരുന്നു. കേരളത്തിന്റെ പച്ചപ്പും മൃഗങ്ങളേയും കാണാന്‍ കാത്തിരിക്കുകയാണ് വരും ദിവസങ്ങളില്‍.