News

ചെന്നൈ- കോഴിക്കോട് റൂട്ടില്‍ ഇന്‍ഡിഗോ സര്‍വീസ്

ചെന്നൈ-കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള രണ്ടാമത്തെ വിമാന സര്‍വീസ് 26ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വൈകിട്ട് 6.55നു ചെന്നൈയില്‍നിന്നു പുറപ്പെട്ടു രാത്രി 8.35നു കോഴിക്കോട് എത്തുന്ന വിമാനം, രാത്രി ഒന്‍പതിന് അവിടെനിന്നു പുറപ്പെട്ടു 10.40നു ചെന്നൈയില്‍ എത്തും. 26നു കോഴിക്കോട്ടേക്കുള്ള നിരക്ക് 2,100 രൂപയും ചെന്നൈയിലേക്കുള്ള നിരക്ക് 2,250 രൂപയുമാണ്.

നിലവില്‍ പുലര്‍ച്ചെ 4.40നു ചെന്നൈയില്‍നിന്നു കോഴിക്കോട്ടേക്കും 11.25നു തിരിച്ചും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. 26നു തന്നെ ചെന്നൈക്കും തൂത്തുക്കുടിക്കും ഇടയിലുള്ള സര്‍വീസും ഇന്‍ഡിഗോ ആരംഭിക്കും. ചെന്നൈ-തൂത്തുക്കുടി റൂട്ടില്‍ ദിവസവും മൂന്നു സര്‍വീസുകള്‍ വീതമാണു നടത്തുക.