Kerala

ഐന്തരുവി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്

സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടമാണ് ഐന്തരുവി. തെങ്കാശിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. കുറ്റാലത്തില്‍ എത്തുന്ന എല്ലാവരും ഐന്തരുവിയും സന്ദര്‍ശിച്ചേ മടങ്ങൂ.

അതിര്‍ത്തിയില്‍ നല്ല മഴ ലഭിച്ചതിനാല്‍ വെള്ളച്ചാട്ടം പൂര്‍ണതോതിലായി.
മുകളില്‍ പാറയിലൂടെ ഒഴുകുന്ന വെള്ളം വലിയ അഞ്ച് വെള്ളച്ചാട്ടമായാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് ഒരുമിച്ച് കുളിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്.

തമിഴില്‍ ‘ഐന്തരുവി’എന്നാല്‍ അഞ്ച് അരുവി എന്നാണര്‍ഥം. വെള്ളച്ചാട്ടം പൂര്‍ണതോതിലായതോടെ സഞ്ചാരികളുടെ തിരക്കാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് കുളിസ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായി കുളിക്കാന്‍.