Destinations

സ്‌ട്രെസ് ഫ്രീ ആയ അഞ്ച് നഗരങ്ങള്‍ ഇതാ

തിരക്ക് വിട്ടൊന്ന് ആശ്വസിക്കാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്. പിരിമുറുക്കവും ജോലി ഭാരവും മൂലം ആളുകള്‍ പരിതപിക്കുകയാണ്. വല്ലാത്തൊരു സ്‌ട്രെസ്, എന്തൊരു കഷ്ടമാ…എല്ലാത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു…ഇങ്ങനെയെല്ലാം പറയാത്തവര്‍ ചുരുക്കം.

പല മെട്രോനഗരങ്ങളുടെ ജീവിതവും ആളുകള്‍ക്ക് സ്‌ട്രെസ് സമ്മാനിക്കാറുണ്ട്. അതുപോലെ തന്നെ ചില നഗരങ്ങളിലെ ജീവിതം സ്‌ട്രെസ് ഇല്ലായ്മയും സമ്മാനിക്കാറുണ്ട്. സിപ്‌ജെറ്റ് എന്ന സ്ഥാപനം 150 നഗരങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി സ്‌ട്രെസ് കൂടുതലുള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഏറ്റവും സ്‌ട്രെസ് ഇല്ലാത്ത അഞ്ച് നഗരങ്ങള്‍ ഇതാ..വിവിധ ഘടകങ്ങളുടെ കുറഞ്ഞ സ്‌കോര്‍ സൂചിപ്പിക്കുന്നത് കുറഞ്ഞ സ്‌ട്രെസ് ലെവല്‍ ആണ്.

1. സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മനി

ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. തീര്‍ത്തും ശാന്തമായ നഗരം. സാമൂഹ്യ സുരക്ഷയില്‍ സ്‌കോര്‍ 3.17, വായു മലിനീകരണത്തില്‍ 4.08. തൊഴിലില്ലായ്മ കുറവാണ്. ലിംഗസമത്വത്തിലും നല്ല പ്രകടനം.

2. ലക്‌സംബര്‍ഗ്

1.13 ആണ് ലക്‌സംബര്‍ഗിന്റെ മൊത്തം സ്‌കോര്‍. സാമൂഹ്യ സുരക്ഷയില്‍സ്‌കോര്‍ 1.18. വായുമലിനീകരണത്തില്‍ 3.42. തൊഴിലില്ലായ്മയില്‍ 6.50.

3. ഹന്നൊവര്‍, ജര്‍മനി

ജര്‍മനിയില്‍ നിന്നു തന്നെ മറ്റൊരു നഗരം കൂടി. ഹന്നൊവര്‍. സ്‌കോര്‍ 1.19. ശാന്തതയും സ്വച്ഛതയും നല്‍കുന്ന സൂപ്പര്‍ സിറ്റി. സാമൂഹ്യ സുരക്ഷയില്‍ 3.17 ആണ് സ്‌കോര്‍. തൊഴിലില്ലായ്മയും കുറവാണ്.

4. ബെണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിസ്സ് നഗരമായ ബെണ്‍ ആണ് നാലാം സ്ഥാനത്ത്. ഗ്രീന്‍ സ്‌പേസസ് എല്ലാം കൂടുതലുണ്ട്. മൊത്തം സ്‌കോര്‍ 1.29. ലിംഗസമത്വത്തില്‍ മുന്നിലാണ് ഇവര്‍. സ്‌കോര്‍ 1.30. സാമൂഹ്യ സുരക്ഷ സ്‌കോര്‍ 4.20 ആണ്. വായുമലിനീകരണം ആകട്ടെ 4.20.

5. മ്യൂണിച്ച്, ജര്‍മനി

സ്വച്ഛതയുള്ള രാജ്യം ജര്‍മനി ആണെന്ന് പറയേണ്ടി വരും. കാരണം ജര്‍മനിയില്‍ നിന്നും പട്ടികയിലുള്ള മൂന്നാമത്തെ രാജ്യമാണ് മ്യൂണിച്ച്. മൊത്തം സ്‌കോര്‍ 1.31, സാമൂഹ്യ സുരക്ഷ സ്‌കോര്‍ 3.17. തൊഴിലില്ലായ്മ നിരക്ക് നന്നേ കുറവാണ്, സ്‌കോര്‍ 1.72.