Kerala

അഭിമാന നേട്ടവുമായി വീണ്ടും കേരളം

ഇന്ത്യയില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ യോജിച്ച ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.


ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് ബുക്ക് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന് അഭിമാനമായ പുതിയ നേട്ടം ലഭിച്ചത്.

മുംബൈയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുമ്പും ഇതേ അവാര്‍ഡ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.