Kerala

കിരീടം ചൂടി ടൂറിസം പ്രഫഷണല്‍ ക്ലബ്

അസോസിയെഷന്‍ ഓഫ് പ്രഫഷണല്‍സ് ഇന്‍ ടൂറിസം നടത്തിയ മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടൂറിസം പ്രഫഷല്‍സ് ക്ലബ് വിജയികളായി.


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൂറിസം പ്രഫഷണല്‍ ക്ലബ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിന് ഇറങ്ങിയ ടസ്‌ക്കേഴ്‌സ് പന്ത്രണ്ട് ഓവറില്‍ 78 റണ്‍സില്‍ കളി അവസാനിപ്പിച്ചു.
രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ടൂറിസം പ്രഫഷണല്‍സ് വെടിക്കെട്ട് ബാറ്റിങ്ങോടെ എട്ട് ഓവറിനുള്ളില്‍ വിജയക്കൊടി പാറിച്ചു.

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടര്‍ച്ചയായി ഇത് നാലാം തവണയാണ് നടക്കുന്നത്.