Short Escapes

അക്ഷര കവാടത്തിലേക്ക് തുറക്കുന്ന വാതിലുകള്‍

വായനക്കാരായ സഞ്ചാരികളെ ക്ഷണിക്കുന്ന ലോകത്തിലെ് പുസ്തകശാലകള്‍

ദി സ്ട്രാസ്, ന്യൂയോര്‍ക്ക് സിറ്റി


1927ല്‍ ലിത്വാനിയയില്‍ കുടിയേറ്റക്കാരനായ ബെഞ്ചമിന്‍ ബാസ് സ്ഥാപിച്ച വമ്പന്‍ പുസ്തകശാല. ന്യൂയോര്‍ക്ക് സിറ്റിയിലെ ഫോര്‍ത്ത് അവന്യൂ വിശാലമായൊരു പുസ്തകശാലയാണ് അവിടെയുള്ളത്. അഞ്ച് ബ്ലോക്ക് സ്‌ട്രെച്ചിലായി 48 ബുക്ക് സ്റ്റോറുകള്‍. ബുക്ക് റോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുസ്തകശാല ഇന്നും സജീവമാണ്.

1956ല്‍ ബെഞ്ചമിന്റെ മകന്‍ ഏറ്റെടുത്ത പുസ്തകശാല ഇപ്പോള്‍ ഉള്ള ഇടത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്ട്രാന്‍സ് എന്ന സ്റ്റോളിന്റെ അപൂര്‍വം ബുക്കുകള്‍ മാത്രമല്ല ഉള്ളത്. ബുക്ക് ബൈ ദി ഫൂട്ട് എന്ന സംവിധാനവും കൂടിയുണ്ട്. പുസ്തകശാലയുടെ പിന്‍തലമുറക്കാരിയായ നാന്‍സി ബാസ് വെയ്‌ഡേനാണ് ഇപ്പോള്‍ പുസ്തക ശാല നടത്തുന്നത്.

ലൈബ്രേറിയ അക്വ അല്‍ട്ട, വെനീസ്

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ബുക്ക് സ്റ്റോറില്‍ പോകുന്നുണ്ടോ – ഈ ചോദ്യം വെനീസിലേയ്ക്ക് പോകുന്നവര്‍ കേള്‍ക്കാനിടയുണ്ട്. 2004ല്‍ ലൂയിഗി ഫ്രിസോ സ്ഥാപിച്ച ഈ ബുക്‌സ്റ്റോര്‍ ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതല്ല.

പുസ്തകമാണ് ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. കാരണം ഇത് ബാത്ത് ടബ്ബുകളിലും, റോബോട്ടുകളിലും, പ്ലാസ്റ്റിക് ബിന്നുകളിലും, വലിയ ഗൊണ്ടോളയിലുമൊക്കെയാണ് ഇട്ടിരിക്കുന്നത്. വെള്ളം പൊങ്ങുന്ന സമയത്തും വെള്ളത്തില്‍ പുസ്തകങ്ങള്‍ പൊങ്ങി തന്നെ കിടക്കും

പോവെല്‌സ്, പോര്‍ട്‌ലാന്‍ഡ്, ഒറിഗോണ്‍

സിറ്റി ഓഫ് ബുക്ക്‌സ് എന്നാണ് ആളുകള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ബുക്‌സ്റ്റോറാണ് പോവെല്‌സ്. 1970ല്‍ 1,95,225 രൂപ ലോണെടുത്ത് മൈക്കല്‍ പോവെല്ലാണ് തന്റെ ആദ്യ ബുക്ക്‌സ്റ്റോര്‍ തുടങ്ങിയത്. പിന്നീട് ഇത് തന്റെ പിതാവ് വാട്ടര്‍ പോവെല്ലന് കൈമാറി.

ചിക്കാഗോയില്‍ മകനോടൊപ്പമുള്ള ബുക് സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ട വാട്ടര്‍ പോവെല്ല പോര്‍ട്ട്‌ലെന്റിലെ തന്റെ നാട്ടില്‍ പോയി ഒരു വര്‍ഷത്തിന് ശേഷം ബുക്‌സ്റ്റോര്‍ ആരംഭിച്ചു. താമസിയാതെ തന്നെ മൈക്കലും പിതാവിനോടൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ഈ സ്റ്റോര്‍ നടത്തിക്കൊണ്ടു പോകുന്നത് മൈക്കലിന്റെ മകള്‍ എമിലിയാണ്.

ഓണസ്റ്റി ബുക് ഷോപ്പ്, ഹേ ഓണ്‍ വേ, വെയില്‍സ്

ഹേ ഓണ്‍ വേ എന്ന ചെറിയ നഗരം ഒരു ബുക് സ്റ്റോര്‍ തന്നെയാണ്. 40 ബുക് ഷോപ്പുകളാണ് 1400 പേര്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഉള്ളത്. മാത്രമല്ല, ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന പ്രശസ്തമായ ഹേ ഓണ്‍ വേ സാഹിത്യോത്സവവും ഇവിടെയാണ്.

അറുപതുകള്‍ തൊട്ട് പല രൂപങ്ങളില്‍ ഉണ്ടായ ഓണസ്റ്റി ബുക് ഷോപ്പ് ആണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ ഒന്ന്. പൊതിഞ്ഞു കിടക്കുന്ന പുസ്തകങ്ങള്‍ – എല്ലാത്തിനും ഒരു യൂറോ (പേപ്പര്‍ബാക്ക് 50പി) ആണ് വില, പുസ്തകഅലമാരകള്‍ നോക്കി വൃത്തിയാക്കാന്‍ ആരുമില്ല. പുസ്തകത്തിന്റെ പണം ഇടാനായി ഒരു പെട്ടി വെച്ചിട്ടുണ്ട്, ഈ പണം നേരെ ഹേ കാസില്‍ ട്രസ്റ്റിലേക്ക് പോകുന്നു.