News

കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇന്ന് റൂട്ട് മാറി ഓടും

ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകളുടെ റൂട്ടില്‍ ഇന്നും മാറ്റം വരുത്തിയെന്ന് ദക്ഷിണ റെയില്‍വേ. ഇന്നു സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തുന്നതിനാല്‍ സ്ഥിരമായി നിര്‍ത്തുന്ന ചില സ്റ്റേഷനുകളില്‍ എത്തില്ല. നാളെ രാവിലെ ചെന്നൈയില്‍ എത്തിച്ചേരേണ്ട ട്രെയിനുകള്‍ റൂട്ടു മാറി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വൈകാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയിന്‍ (12624) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു വിടും. ആവഡി, പെരുമ്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്.

മംഗളൂരുവില്‍നിന്നു പുറപ്പെടുന്ന മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602) ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതരിച്ചു വിടും. സേലം, ജോലാര്‍പേട്ട്, കാട്പാടി, വാലാജി റോഡ്, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്.

ഗോരഖ്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12511) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട റൂട്ടില്‍ വഴിതിരിച്ചുവിടും. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തില്ല. തിരുത്തണ്ണി സ്റ്റേഷനില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്.

ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട റൂട്ടില്‍ വഴിതിരിച്ചു വിടും. നെയ്ദുപേട്ട, സുലൂര്‍പേട്ട, ചെന്നൈ സെന്‍ട്രല്‍, തിരുവള്ളൂര്‍, ആര്‍ക്കോണം സ്റ്റേഷുകളില്‍ നിര്‍ത്തില്ല. തിരുത്തണ്ണിയില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്.

പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട റൂട്ടില്‍ വഴിതിരിച്ചു വിടും. പെരമ്പൂരില്‍ നിര്‍ത്തില്ല. തിരുത്തണ്ണിയില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പ്.

മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (12686) ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചുവിടും. സേലം, മൊരപ്പൂര്‍, കാട്പാടി എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, ചെന്നൈ എഗ്മൂര്‍ എന്നിവിടങ്ങളില്‍ രണ്ടു മിനിറ്റ് നിര്‍ത്തും.

ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22640) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു വിടും. ആര്‍ക്കോണം, ആവഡി, പെരമ്പൂര്‍ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് നിര്‍ത്തും.

പാലക്കാട്‌ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22652) ഡിണ്ടിഗലില്‍ എത്തിയശേഷം തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടിലൂടെയാകും സര്‍വീസ് നടത്തുക. കരൂര്‍, മൊഹനൂര്‍, നാമക്കല്‍, രാശിപുരം, സേലം, ജോലാര്‍പേട്ട്, ഗുഡിയാട്ടം, കാട്പാടി, ആര്‍ക്കോണം, പെരമ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, ചെന്നൈ എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് നിര്‍ത്തും.