Shopping

ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിംഗ്‌ ഈ മാസം 13 മുതല്‍

ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റ് വരുന്നു. ഈ മാസം 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിങ് സെയില്‍ നടക്കുന്നത്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആറിരട്ടി വര്‍ധനയാണ് ഈ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി, ക്യാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ്‌ തുടങ്ങിയവയ്ക്കാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്‌സില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്.

ലാപ്‌ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനംവരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനം വരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും സ്മാര്‍ട്ട്‌ ഫോണുകള്‍ക്കും ഫ്‌ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.