Kerala

വിജയത്തിന്റെ ത്രിമധുരത്തില്‍ ഈ മിടുക്കികള്‍

കൊല്ലം: എസ് എസ് എല്‍ സി റെക്കോഡ് വിജയ നേട്ടത്തില്‍ ത്രിമധുര സന്തോഷമായി കൊല്ലത്തിന്റെ മിടുക്കികള്‍. കൊല്ലം കരിക്കോട് ടി. കെ. എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആര്‍ഷ, ആര്‍ച്ച, ആര്‍ദ്ര എന്നിവരാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്.

 

കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഓഫീസിലെ സാങ്കേതിക വിഭാഗത്തില്‍ ഉദ്ദ്യോഗസ്ഥനായ ഷിജി സനാദനന്‍, റീന എന്നിവരുടെ മക്കളാണ് ഇവര്‍.

പഠനത്തില്‍ ഉന്നത നിലാവാരം പുലര്‍ത്തിയിരുന്ന മൂവരും വിജയം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പക്ഷേ മൂവര്‍ക്കും ഒരു പോലെ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വിജയം ലഭിച്ചത് ഇരട്ടി സന്തോഷത്തിന് ഇടയാക്കി.
ചിട്ടയായ പഠന രീതിയായിരുന്നു മൂവരും പരീക്ഷയ്ക്ക മുന്‍പ് നടത്തിയിരുന്നത്. പഠനത്തിന് പുറമെ ചിത്രരചനയിലും, നൃത്തത്തിലും മികവ് പുലര്‍ത്തുന്നവരാണ് മൂവരും.

ഭയരഹിതമായ അന്തരീക്ഷമായിരുന്നു സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും ലഭിച്ചിരുന്നത്. അതു കൊണ്ട് തന്നെയാണ് ഞങ്ങള്‍ മൂന്ന് പേര്‍ക്കും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചതെന്ന് മൂവരും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു