Alerts

29ന് ട്രെയിനുകള്‍ വൈകിയോടും

പാലക്കാട് ഡിവിഷനില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയം ക്രമീകരിച്ചു. ഈ മാസം 29നാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമുള്ളത്. രാവിലെ 5.55ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) ഒരു മണിക്കൂര്‍ വൈകി 6.55ന് പുറപ്പെടും.

27ന് നിസാമുദ്ധീനില്‍ നിന്നും പുറപ്പെടുന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം (22656) പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 29ന് കാരക്കാട്-ഷോര്‍ണൂര്‍ പരിധിയില്‍ 70 മിനിറ്റ് നിര്‍ത്തിയിടും. നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 60 മിനിറ്റ് വൈകിയോടും.