News

തൃശൂര്‍ പൂരം: ഇന്ന് എക്സ്പ്രസ് ട്രെയിനുകള്‍ പൂങ്കുന്നത്ത് നിര്‍ത്തും

പൂരം പ്രമാണിച്ചു ഇന്നും നാളെയും  എക്സ്പ്രസ് ട്രെയിനുകൾക്കു തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16306/16306), കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307/16308), മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649/16650) എന്നിവയാണു ഇന്നും നാളെയും പൂങ്കുന്നത്തു നിർത്തുക.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അഭ്യർഥന പ്രകാരം സി എൻ ജയദേവൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.