Destinations

ഈ വിദേശ രാജ്യങ്ങള്‍ കാണാം കീശ കാലിയാകാതെ

യാത്ര ചെയ്യാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തത്. മിക്ക യാത്രകള്‍ക്കും വില്ലനാവുന്നത് പണമാണ്. യാത്രയ്ക്കായി നീക്കിവെയ്ക്കുന്ന പണം കൊണ്ടാണ് മിക്കവരും യാത്ര ചെയ്യുന്നത്. എന്നാല്‍ യാത്ര കഴിഞ്ഞ് തിരികെയെത്തുമ്പോഴോ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിവലായിട്ടുണ്ടായിരിക്കും.എങ്കിലിതാ സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത കുറഞ്ഞ ചിലവില്‍ മനോഹരമായ കാഴ്ചകള്‍ കണ്ട് മടങ്ങിയെത്താന്‍ സാധിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ഇതാ..

ഇറാന്‍

മധ്യേഷ്യന്‍ യാത്രകള്‍ പൊതുവേ ചിലവ് കുറഞ്ഞവയാണ്. കൈയ്യിലൊതുങ്ങുന്ന തുക മതിയാകും രാജ്യം സന്ദര്‍ശിച്ച് മടങ്ങാന്‍. മികച്ച ഭക്ഷണം, നല്ല താമസം കുറഞ്ഞ നിരക്കില്‍ ഇറാനില്‍ ലഭ്യമാകും.
അത്യാഡംബര ഹോട്ടലുകളില്‍ പോലും പ്രതീക്ഷിക്കുന്നതിലും ചിവല് കുറവെന്നതാണ് ഇറാന്‍ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം.

സ്‌പെയിന്‍

ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്‌പെയിന്‍. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് വളരെ കുറവുള്ള ഒരു രാജ്യമാണിത്. കൂടാതെ മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ 10 – 15 ഡോളര്‍ മാത്രമാണ് സ്‌പെയിനിലെ ചെലവ്.

ബീയറിന് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ഡോളറും വൈനിനു ബാറുകളില്‍ അഞ്ചു ഡോളറും മാത്രമാണ് നിരക്ക്. നല്ലതുപോലെ ഭക്ഷണം കഴിച്ചും കുടിച്ചും സ്‌പെയിനിന്റെ മനോഹാരിത കണ്ടു മടങ്ങുമ്പോഴും പോക്കറ്റ് കാലിയാകില്ല എന്നത് ഉറപ്പ്.

ഇറ്റലി

 

സ്‌പെയിന്‍ പോലെ തന്നെ കുറഞ്ഞ തുക മുടക്കി കണ്ടു വരാന്‍ കഴിയുന്ന രാജ്യമാണ് ഇറ്റലി. ഭക്ഷണവും താമസവുമൊക്കെ നിസ്സാര തുകയ്ക്കു ലഭ്യമാകുമെന്നാണ് ഈ യൂറോപ്യന്‍ രാജ്യത്തിന്റെ സവിശേഷത.

ചെറിയ തുക കൊണ്ട് ചുറ്റി നടന്നു കാണാന്‍ കഴിയുന്ന മനോഹരവും അതിസമ്പന്നവും വികസിതവുമായ ഒരു രാജ്യമാണ് ഇറ്റലി. അഞ്ചു ഡോളറിനു വൈനും ഒന്നര ഡോളറിനു കാപ്പിയും തുടങ്ങി എല്ലാ ഭക്ഷണവും വളരെ കുറഞ്ഞ തുകയ്ക്കു ലഭിക്കുമെന്ന പ്രത്യേകതയും ഈ രാജ്യത്തിനുണ്ട്.

ഇന്ത്യ

നിറയെ കാഴ്ചകള്‍ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന അതിസുന്ദരമായ നാടാണ് നമ്മുടേത്. കടലുകളും തടാകങ്ങളും കായലുകളും പുഴകളും പര്‍വതങ്ങളും മരുഭൂമികളും തുടങ്ങി വര്‍ണവൈവിധ്യമാര്‍ന്ന നിരവധിയിടങ്ങളുണ്ട് ഇവിടെ. ഒന്നു ചുറ്റിനടന്നു കാണാനിറങ്ങിയാല്‍ സഞ്ചാരികളെ വിസ്മയിപ്പിക്കാന്‍ തക്കശേഷിയുണ്ട് നമ്മുടെ നാടിന്.

ചെലവ് വളരെ തുച്ഛമാണ്. കുറഞ്ഞ നിരക്കില്‍ താമസവും ഭക്ഷണവും കിട്ടുമെന്നതുകൊണ്ടു തന്നെ യാത്ര കഴിഞ്ഞെത്തുമ്പോള്‍ പോക്കറ്റ് കാലിയാകില്ല.

ജപ്പാന്‍

കൈയിലുള്ള പണത്തിനനുസരിച്ചു സൗകര്യങ്ങള്‍ തെരഞ്ഞെടുത്തു യാത്ര ചെയ്യാന്‍ പറ്റിയയിടമാണ് ജപ്പാന്‍. ആഡംബരപൂര്‍വം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താല്‍ തീര്‍ത്തും പാപ്പരായി തിരികെയെത്തിക്കാനും ചെലവു കുറച്ച് യാത്ര ചെയ്താല്‍ പോക്കറ്റ് കാലിയാകാതെ സന്തോഷത്തോടെ യാത്ര പൂര്‍ത്തിയാക്കാനും സഹായിക്കുന്ന ഒരു രാജ്യമാണിത്.