Kerala

നാഥനില്ലാ ഹര്‍ത്താല്‍; കോഴിക്കോട് നിരോധനാജ്ഞ രണ്ടാഴ്ച്ച കൂടി

കോഴിക്കോട് നഗരപരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നാലെ വീണ്ടും തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെയാണ് നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ഇതോടൊപ്പം സംസ്ഥാനത്ത് എല്ലായിടത്തും മൂന്ന് ദിവസം ജാഗ്രത പാലിക്കാനും അന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.

ഹര്‍ത്താലിന്റെ തൊട്ടുപിന്നാലെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ്‌നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.