Tech

ആമസോണില്‍ സാംസങ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കിഴിവ്

ആമസോണില്‍ സാംസങ് 20-20 കാര്‍ണിവല്‍ ആരംഭിച്ചു. ഇന്നലെ തുടങ്ങി 21 വരെ നടക്കുന്ന പ്രത്യേക വില്‍പനയില്‍ ഗാലക്‌സി എ 8 പ്ലസ്, ഗാലക്‌സി ഓണ്‍ 7 പ്രൈം, ഗാലക്‌സി ഓണ്‍ 7 പ്രോ, ഗാലക്‌സി നോട്ട് 8 ഉള്‍പ്പടെയുള്ള സ്മാര്‍ട്‌ഫോണുകള്‍ 5000 രൂപവരെ വിലക്കിഴിവ് ലഭിക്കും.

34,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ 8 പ്ലസ് 29,990 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി ഓണ്‍ 7 പ്രൈം (32ജിബി)ന്‍റെ വില 12,990 രൂപയില്‍ നിന്നും 9,990 രൂപയിലേക്കെത്തി. ഇതിന്‍റെ 64 ജിബി പതിപ്പിന് 11,990 രൂപയാണ് വില. ഗാലക്‌സി നോട്ട് 8ന് 67,900 രൂപയാണ് വില.

സീറോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഗാലക്‌സി ഓണ്‍5 പ്രോ, ജെ7 പ്രൈം, ജെ7 പ്രോ, ജെ7 മാക്‌സ്, ജെ7 ഡ്യുവോ തുടങ്ങിയ സ്മാര്‍ട്‌ഫോണുകളും സാംസങ് 20-20 കാര്‍ണിവലില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്.