Trade News

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല

തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തിയ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു.

കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും.

വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും പറഞ്ഞു.

തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ 50 മീ​റ്റ​റാ​യി ചു​രു​ക്കി​യാ​ണ് മന്ത്രാലയം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യത് .
തീ​ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ലെ 30 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തിലുണ്ട്.

ദ്വീ​പു​ക​ളി​ലെ നി​ർ​മാ​ണ​ത്തി​ന്‍റെ പ​രി​ധി 50 മീ​റ്റ​റി​ൽ നി​ന്നും 20 മീ​റ്റ​റാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്. വി​ജ്ഞാ​പ​ന​ത്തി​ൽ തീ​ര​ദേ​ശ പ​രി​പാ​ല​ന​മെ​ന്ന​ത് പു​തി​യ നി​ർ​വ​ച​ന​പ്ര​കാ​രം സ​മു​ദ്ര​തീ​ര​ദേ​ശ പ​രി​പാ​ല​ന മേ​ഖ​ലാ നി​യ​മം എ​ന്നും ഭേ​ദ​ഗ​തി വ​രു​ത്തി.