Kerala

ഏകദിന ശില്‍പശാലയുമായി ഉത്തരവാദിത്ത ടൂറിസം

കൊല്ലം ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്‍, ഗൈഡുകള്‍ തുടങ്ങിയവര്‍ക്കായി  ടൂറിസം വകുപ്പ്‌ ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം. മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ടൂറിസം ഡയറ്കടര്‍ പി ബാലകിരണ്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി പരിസ്ഥിതി സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ കല തൊഴില്‍ എന്നിവയുടെ സംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം എന്നീ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.