Hospitality

ഹോട്ടലില്‍ സിനിമാ തിയേറ്ററും

താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ടിവി കാണാനുള്ള സൗകര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ തിയേറ്റര്‍ തന്നെ ആയാലോ. സംഗതി ജോറാകും. ലോകത്തില്‍ ആദ്യമായി ഒരു ഹോട്ടലില്‍ സിനിമാ തിയേറ്റര്‍ ഒരുങ്ങുകയാണ്.

ലോകത്തിലെ പല ആദ്യ സംരംഭങ്ങള്‍ക്കും തുടക്കമിട്ട ദുബൈയിലാണ് സിനിമാപ്രേമികളായ സന്ദര്‍ശകര്‍ക്കായി ഹോട്ടലിനുള്ളിലെ ആദ്യ സിനിമാ തിയേറ്റര്‍ ഒരുങ്ങുന്നത്. ദുബൈയിയുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന ഡൗണ്‍ടൗണ്‍ ദുബൈയിലെ റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് സിനിമാ തിയേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

പുതുമയേറിയ ഈ സംരംഭത്തിന്‍റെ ആശയവും സാക്ഷാത്കാരവും പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാറിന്‍റെതാണ്. തിയേറ്റര്‍ നടത്തിപ്പിന്‍റെ ചുമതല റീല്‍ സിനിമാസിനാണ്. 49 സീറ്റുകളുള്ള തിയേറ്ററിന്‍റെ നിര്‍മാണം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും. 70 ദിര്‍ഹമാണ് സിനിമ കാണാനുള്ള നിരക്ക്.