Destinations

നരകത്തിലേക്കുള്ള വാതിലിനു പിന്നിലെ രഹസ്യം ഇതാണ്


ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ പ്രവേശിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഈ അമ്പലത്തിനടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവികള്‍ എല്ലാം തന്നെ ക്ഷേത്ര പരിസരത്തൂടെ പോയാല്‍ ഉടന്‍ ചത്തു വീഴും. അങ്ങനെ ഒരു
ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന അമ്പലത്തിന്റെ രഹസ്യം പുറത്ത്.

ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത് ഹീരാപോളിസിലാണ്.

നാടോടി കഥകളിലെ പോലെ ഈ ക്ഷേത്രത്തിന് പിന്നിലും ഉണ്ടൊരു വിശ്വാസം.അധോലോകത്തിന്റെ ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ദേവാലയത്തിനടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. എന്നാല്‍ ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്.

 

ദേവാലയത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജിവികള്‍ ഉടന്‍ മരിക്കുന്നത്. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ദേവന്മാരെ കുറിച്ചുള്ള ചിത്രങ്ങളും, എഴുത്തുകുത്തുകളുമെല്ലാം കണ്ടെത്തി.


ബഡാഡാഗ് ഫോള്‍ട്ട് ലൈനിലാണ് ദേവാലയമിരിക്കുന്നത്. വിഷാംശമുള്ള വാതകങ്ങള്‍ ഭൂമിയില്‍ നിന്നും വമിക്കുന്ന ഇടമാണ് ഇത്. ഇതും മരണങ്ങള്‍ക്ക് കാരണമായിരിക്കാം എന്ന് പ്രൊഫസര്‍ ഹാര്‍ഡി ഫാന്‍സ് പറയുന്നു. ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡ്യൂസ്ബെര്‍ഗ്-എസെനിലെ പ്രൊഫസറാണ് അദ്ദേഹം.