News

ചൈനയില്‍ ചിരിയില്ല; ഹാസ്യപരിപാടികള്‍ നിരോധിക്കുന്നു

ചൈനയില്‍ ഇനി ആളുകള്‍ ടിവിയിലൂടെ ഹാസ്യപരിപാടികള്‍ കണ്ട് അധികം ചിരിക്കില്ല. രാജ്യത്തെ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരിപാടികള്‍ നിരോധിക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍.

പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരിപടികള്‍ എന്ന സര്‍ക്കാറിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ നടപടി.  പ്രസിഡന്‍റ് സ്ഥാനമേറ്റതിനു പിന്നാലെ മാധ്യമങ്ങള്‍ക്കടക്കം വന്‍ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

അതേസമയം ചൈനയിലെ ചില വീഡിയോ സൈറ്റുകള്‍ സാംസ്ക്കാരത്തിനേയും കലയേയും വളച്ചൊടിക്കുകയാണെന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ നിരോധിക്കണമെന്നും ചൈനയിലെ വാര്‍ത്താ ഏജന്‍സി നിര്‍ദേശിച്ചിരുന്നു.