Tech

വീഴ്ച പറ്റി: സക്കര്‍ബര്‍ഗ്‌

കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്‌. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ചയുണ്ടായതായി സക്കര്‍ബര്‍ഗ്‌ കുറ്റസമ്മതം നടത്തിയത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചനയുണ്ടായതായും സക്കര്‍ബര്‍ഗ് പറഞ്ഞു.

2013ല്‍ നിര്‍മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോട അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു.