America

ട്രെയിനില്‍ ചുറ്റിയടിക്കാം.. അമേരിക്ക കാണാം.. വെറും 13,000 രൂപയ്ക്ക്

അമേരിക്കയിലെ ഒരു തീരപ്രദേശത്ത് നിന്ന് മറ്റ് തീരപ്രദേശത്ത് കൂടി ഒരു ട്രെയിന്‍ യാത്ര അതും 13000 രൂപയ്ക്ക്. അങ്ങനൊരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒട്ടും വൈകണ്ട ട്രാവല്‍ ബ്ലോഗര്‍ ഡെറക് ലോ അങ്ങനൊരു ബജറ്റ് യാത്രയുടെ വിവരം പുറത്ത് വിട്ടിട്ടുണ്ട്.

 

സാന്‍ ഫ്രാന്‍സിസ്‌കോ മുതല്‍ ന്യൂയോര്‍ക്ക് വരെ 11 സംസ്ഥാനങ്ങളിലൂടെ 3.397 മൈല്‍ യാത്രയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ട്രെയിനില്‍ താമസസൗകര്യവും, പേഴ്‌സണല്‍ ക്യാബിനും, ഭക്ഷണവും ലഭ്യമാണ്. മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര, ലോകത്ത് തന്നെ ഭംഗിയുള്ള കാഴ്ചകള്‍, ഇതൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് കുറഞ്ഞ ചെലവില്‍ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളും കാണാം. കാലിഫോര്‍ണിയ സിഫെയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ സാന്‍സ്ഫ്രാന്‍സിസ്‌കോ മുതല്‍ ചിക്കാഗോ വരെയുള്ള യാത്രയ്ക്ക് വെറും 8,452 രൂപ മാത്രമാണ് ആകുന്നത്. 5,396 രൂപ കൊടുത്താല്‍ ലേക്ക് ഷോര്‍ ലിമിറ്റഡ് ട്രെയിനിലൂടെ നിങ്ങളുടെ യാത്ര വര്‍ദ്ധിപ്പിക്കാവുന്നതാണ്. അങ്ങനെ മൊത്തത്തിലുള്ള ചിലവ് 13,846 രൂപ മാത്രമാണ് ആകുന്നത്.


ലോകത്തിലെ സഞ്ചാരികള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന ഇടത്തേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ലേക്ക് ഷോര്‍ ലിമിറ്റിഡിലേക്ക് പോകാം. യാത്രയില്‍ മിഡ്വെസ്റ്റും പെന്‍സില്‍വാനിയയും കാണാം. പെന്‍ സ്റ്റേഷനിലൂടെ മന്‍ഹാട്ടണിന്റെ ഹൃദയഭാഗത്തിലേക്ക് പോകാം. ബിഗ് ആപ്പിളിലൂടെ പോകുമ്പോള്‍ ലേക്ക് മിഷിഗനിലെ കാഴ്ചകളും ന്യൂയോര്‍ക്കിലെ ഫിംഗര്‍ ലേക്ക്‌സ് മേഖലയിലൂടെയുള്ള യാത്രയില്‍ 11 കായലുകളുടെ സൗന്ദര്യവും ആസ്വദിക്കാം.

സൗകര്യത്തിനുസരിച്ച് ക്ലെവ്ലാന്‍ഡിലെയും, ബോസ്റ്റണിലെയും കാഴ്ചകള്‍ കാണാനായി അവിടെ ഇറങ്ങാം. ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ലഗേജ് വെയ്ക്കാന്‍ കൂടുതല്‍ സ്ഥലം, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍, ഒരു കാര്‍ സീറ്റിംഗ് സൗകര്യം എന്നിവ ബിസിനസ് ക്ലാസില്‍ ലഭ്യമാണ്. ഇപ്പോഴും ഈ യാത്രയെ പറ്റി ആശയക്കുഴപ്പത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി 3,185 രൂപയ്ക്ക് ട്രിപ്പ് ബുക്ക് ചെയ്ത് തരും. ഇത് നിങ്ങളുടെ സമയം ലാഭിക്കുകയും തലവേദന ഒഴിവാക്കുകയും ചെയ്യും.