Medical Tourism

എയര്‍ അറേബ്യയില്‍ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് ഈടാക്കില്ല

ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയര്‍ അറേബ്യ അവസാനിപ്പിച്ചു. ഇനി മുതല്‍ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മൃതദേഹം കൊണ്ടുവരുന്നതിന് 1100 ദിര്‍ഹം (19500 രൂപ) നല്‍കിയാല്‍ മതിയാകുമെന്ന് എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി നിര്‍ത്തലാക്കാന്‍ പോകുന്ന ആദ്യത്തെ വിമാനക്കമ്പനിയായി ഇതോടെ എയര്‍ ഇന്ത്യ മാറി. ഷാര്‍ജ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ അറേബ്യയുടെ കാര്‍ഗോ വിഭാഗമാണ്‌ ഇതു സംബന്ധിച്ച പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

നിലവില്‍ മൃതദേഹത്തിന്‍റെ ഭാരത്തിന് ആനുപാതികമായുള്ള നിരക്കാണ് വിവിധ എയര്‍ ലൈനുകള്‍ ഈടാക്കുന്നത്. ഇതിനെതിരെ പ്രധിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എയര്‍ അറേബ്യയുടെ ഈ തീരുമാനം.