Aviation

ഇന്‍ഡിഗോ വിമാന നിരക്കുകള്‍ കുറച്ചു

വിമാന എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ ഒട്ടേറെ ആഭ്യയന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു.

വിമാനങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിരക്ക് സാധാരണ നിലയിലായത്.ദുഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് നിരവധി ആളുകളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്.

എന്നാല്‍ നിരക്കുകള്‍ കുറഞ്ഞെങ്കിലും ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച് വളരെക്കുറച്ച് സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഈസ്റ്റര്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഈടാക്കുന്ന നിരക്ക് : ചെന്നൈ-കൊച്ചി മാര്‍ച്ച് 30ന് 2,490 രൂപയും, മാര്‍ച്ച് 31ന് 1,910 രൂപയിമാണ്. ചെന്നൈ-തിരുവനന്തപുരം മാര്‍ച്ച് 30ന് 2,424 രൂപയും, മാര്‍ച്ച 31ന് 2,700 രൂപയുമാണ്.