Aviation

സെര്‍ബിയയില്‍ നിന്ന് ഇറാനിലേക്കിനി നേരിട്ട് വിമാനം

ഇരുപത്തിയേഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇറാനും സെര്‍ബിയയും നേരിട്ടുള്ള വിമാനസര്‍വീസ് പുനഃസ്ഥാപിച്ചു.ഇറാന്‍ എയറിന്റെ വിമാനം ശനിയാഴ്ച ബെല്‍ഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിലെത്തി.

ടെഹ്റാനില്‍നിന്ന് ബെല്‍ഗ്രേഡിലേക്ക് ആഴ്ചയില്‍ രണ്ടുതവണ ഇറാന്‍ എയര്‍ സര്‍വീസ് നടത്തും.

വിസാ ഉദാരവത്കരണത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിച്ചത്.

യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് പുതിയൊരു മാര്‍ഗം ഇത് തുറന്നുനല്‍കുമെന്ന ആശങ്കയും സജീവമായി.

മാര്‍ച്ച് 19 മുതല്‍ ഇരു രാജ്യതലസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായി ഇറാനിലെ മറ്റൊരു വിമാനക്കമ്പനിയായ ഖ്വെഷം എയര്‍ അറിയിച്ചു.